Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Memorial Service.

Kozhikode

ബ​ഷീ​ർ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

പേ​രാ​മ്പ്ര: വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ ഓ​ർ​മ്മ​ക​ൾ പ​ങ്ക് വെ​ച്ച് പേ​രാ​മ്പ്ര ഉ​പ​ജി​ല്ല വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി. ബ​ഷീ​റി​യ​ൻ ശൈ​ലി മ​ല​യാ​ളി​ക്ക് സ​മ്മാ​നി​ച്ച വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ അ​നു​സ്‌​മ​ര​ണം "ബ​ഷീ​ർ ഒ​രു പൂ​ങ്കാ​വ​നം' പേ​രാ​മ്പ്ര എ​യു​പി സ്‌​കൂ​ളി​ൽ ന​ട​ന്നു. ഉ​പ​ജി​ല്ല​യി​ലെ എ​ൽ​പി, യു​പി, ഹൈ​സ്‌​കൂ​ൾ വി​ഭാ​ഗ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്തു.

ബ​ഷീ​ർ ലോ​ക​ത്തെ സ്നേ​ഹി​ച്ച പ്ര​തി​ഭ​യാ​ണ​ന്നും ബ​ഷീ​റി​ലൂ​ടെ ഗാ​ന്ധി​ജി​യെ കാ​ണാ​ൻ ക​ഴി​യു​മെ​ന്നും പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നും നി​രൂ​പ​ക​നും ന​ട​നു​മാ​യ വി.​കെ. ജോ​ബി​ഷ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​ദ്യാ​രം​ഗം ഉ​പ​ജി​ല്ല സ​മി​തി സം​ഘ​ടി​പ്പി​ച്ച ബ​ഷീ​ർ അ​നു​സ്‌​മ​ര​ണ പ​രി​പാ​ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജീ​വി​ത മൂ​ല്യ​ങ്ങ​ൾ പ​ങ്ക് വെ​ക്കാ​ൻ വാ​യ​ന​യി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ യൂ​സ​ഫ് ന​ടു​വ​ണ്ണൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പ​ജി​ല്ല വി​ദ്യാ​രം​ഗം കോ​ഡി​നേ​റ്റ​ർ വി.​എം. അ​ഷ​റ​ഫ്, എ​ച്ച്എം ഫോ​റം ക​ൺ​വീ​ന​ർ പി. ​രാ​മ​ച​ന്ദ്ര​ൻ, വി​ദ്യാ​രം​ഗം ജി​ല്ല പ്ര​തി​നി​ധി ബി.​ബി. ബി​നീ​ഷ്, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് കെ. ​സ്മി​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up